ഡബ്ലിൻ: അയർലൻഡിൽ മുലയൂട്ടുന്ന അമ്മമാരുടെ എണ്ണത്തിൽ വർധനവ്. എച്ച്എസ്ഇയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞുങ്ങളിൽ രണ്ടിൽ ഒരാൾക്ക് മുലപ്പാൽ നൽകുന്നുണ്ടെന്നാണ് കണ്ടെത്തൽ.
മൂന്ന് മാസം പ്രായമുള്ള 56 ശതമാനം കുട്ടികൾക്കാണ് അമ്മമാർ മുലയൂട്ടുന്നത്. ജനിച്ചപ്പോൾ മുതൽ അമ്മമാർ മുലയൂട്ടുന്ന കുട്ടികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 66 ശതമാനമാണ് ഇത്. കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ മുല കുടിയ്ക്കുന്ന കുട്ടികളുടെ എണ്ണം 16 ശതമാനം ഉയർന്നിട്ടുണ്ട്. ജനനം മുതൽ മുലയൂട്ടുന്നവരുടെ എണ്ണത്തിൽ രണ്ട് ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്.
Discussion about this post

