ഡബ്ലിൻ: അയർലൻഡിൽ പ്രായമാകുന്നവരുടെ എണ്ണത്തിൽ വർധനവ്. ഇതോടൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇഎസ്ആർഐയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്.
2040 ഓടെ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ പരിചരണം വേണ്ടവരുടെ എണ്ണം 49 മുതൽ 58 ശതമാനം വരെ ഉയരും. വയോധികരുടെ ജനസംഖ്യയിൽ ഉണ്ടായ വർധനവ് തന്നെയാണ് പരിചരണം വേണ്ടവരുടെ വർധനവിനും കാരണം ആയത്. 2022 ലെ കണക്കുകൾ പ്രകാരം അയർലൻഡിൽ ഏകദേശം മൂന്ന് ലക്ഷം പേർ കുടുംബാംഗത്തിനോ സുഹൃത്തിനോ സ്ഥിരമായി പ്രതിഫലം ലഭിക്കാത്ത സഹായമോ പരിചരണമോ നൽകുന്നുണ്ടെന്നും ഇഎസ്ആർഐ വ്യക്തമാക്കുന്നു.
Discussion about this post

