ഡബ്ലിൻ: ചൂടിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ പുതിയ താപനില മുന്നറിയിപ്പ്. ബുധനാഴ്ചവരെ ഉയർന്ന താപനില തുടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുതുക്കിയിരിക്കുന്നത്. പുതിയ യെല്ലോ വാണിംഗ് നാളെ ഉച്ചയ്ക്ക് 1 മണി മുതൽ പ്രാബല്യത്തിൽവരും.
കോർക്ക്, കെറി, ലിമെറിക്ക്, ഗാൽവേ, മയോ എന്നീ കൗണ്ടികളിലാണ് പുതിയ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഈ കൗണ്ടികളിൽ നാളെ ഉച്ചയ്ക്ക് ഒരു മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. ബുധനാഴ്ച ഏഴ് മണിയ്ക്കായിരിക്കും ഇത് അവസാനിക്കുക. ഈ ദിവസങ്ങളിൽ പരമാവധി അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. രാത്രി കാലങ്ങളിൽ 15 ഡിഗ്രിവരെ താപനില ഉയരാം.
Discussion about this post

