കെറി: കൗണ്ടി കെറിയിൽ മലയാളി ബസ് ഡ്രൈവർ അന്തരിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ സതീഷ് കുമാറാണ് അന്തരിച്ചത്. ഗ്രീൻ ബസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ജിമ്മിലേക്ക് നടന്ന് പോകുന്നകിനിടെ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ മെഡിക്കൽ സംഘം സ്ഥലത്ത് എത്തി പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കെറി ജനറൽ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുമ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സതീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Discussion about this post

