മീത്ത്: കൗണ്ടി മീത്തിൽ നിന്നും കൗമാരക്കാരിയെ കാണാതായി. 17 വയസ്സുള്ള ഡയാന മരിയ സിരിംപെയെയാണ് കാണാതെ ആയത്. കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചു.
ഈ മാസം ഏഴിനാണ് പെൺകുട്ടിയെ കാണാതായത്. നാവനിലാണ് കുട്ടി അവസാനമായി എത്തിയത്. ഇവിടെ നിന്നും എവിടേയ്ക്ക് പോയി എന്നത് സംബന്ധിച്ച് യാതൊരു വിവരവുമില്ല. ഏകദേശം 5 അടി 8 ഇഞ്ചാണ് പെൺകുട്ടിയുടെ ഉയരം. ഇടത്തരം ശരീരം. കടും തവിട്ട് നിറമുള്ള മുടിയും തവിട്ട് നിറമുള്ള കണ്ണുകളും കുട്ടിയ്ക്കുണ്ട്. ഡയാനയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 046 907 9930 എന്ന നമ്പറിൽ നവാൻ ഗാർഡ സ്റ്റേഷനിലോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ അറിയക്കണമെന്ന് പോലീസ് അറിയിച്ചു.

