ഡബ്ലിൻ: ഡബ്ലിനിലെ ചരിത്രപ്രസിദ്ധമായ ഡൺ ലാവോഘെയർ തുറമുഖത്തിന്റെ പുനർവികസനത്തിനായുള്ള രൂപരേഖ തയ്യാറായി. ഇവന്റ് സെന്ററും സ്പാ ഹോട്ടലും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് തുറമുഖത്തിന്റെ പുനർവികസനം. അടുത്ത 20 വർഷത്തിനുള്ളിൽ തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ ലക്ഷ്യമിടുന്നത്.
ഒരു കാലത്ത് ബ്രിട്ടനെയും അയർലന്റിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന തുറമുഖം ആയിരുന്നു ലാവോഘെയറിലേത്. ഏകദേശം 50 വർഷക്കാലത്തെ പ്രയത്നത്തിനൊടുവിലാണ് ഈ തുറമുഖം നിർമ്മിച്ചത്. എന്നാൽ ഇന്ന് പൊതുജനങ്ങളെ ആകർഷിക്കുകയാണ് തുറമുഖത്തിന്റെ പുനർവികസനത്തിലൂടെ കൗൺസിൽ ലക്ഷ്യമിടുന്നത്. ഫ്ളോട്ടിംഗ് പോണ്ടൂണുകൾ, പൂൾ, സ്റ്റീംബാത്ത് സെന്റർ, റെസിഡൻഷ്യൽ ഹോട്ടലുകൾ എല്ലാം തുറമുഖത്തിന്റെ ഭാഗമായി നിർമ്മിക്കും.

