ലോംഗ്ഫോർഡ്: കൗണ്ടി ലോംഗ്ഫോർഡിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വയോധികന്റെ നില ഗുരുതരമായി തുടരുന്നു. ശനിയാഴ്ചയാണ് 60 കാരനെ അവശനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് 60 കാരനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവം കണ്ടവർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ആരോ ആക്രമിച്ച് പരിക്കേൽപ്പിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണവും. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post

