ഡബ്ലിൻ: അയർലൻഡിൽ ചൂടിന് വിരാമംമാകുന്നു. ബുധനാഴ്ചയോടെ അതികഠിനമായ ചൂടുള്ള കാലാവസ്ഥ അവസാനിക്കുമെന്നാണ് മെറ്റ് ഐറാനിലെ കാലാവസ്ഥാ നിരീക്ഷകനായ ഗെറി മർഫി പറയുന്നത്. അടുത്ത ദിവസം മുതൽ മഴയുളള അസ്ഥിര കാലാവസ്ഥയ്ക്ക് ആകും തുടക്കമാകുക.
അടുത്ത 24 മണിക്കൂറിനുള്ളിൽ വായുപ്രവാഹം ക്രമേണ മാറുമെന്നാണ് മർഫി പറയുന്നത്. കാലാവസ്ഥ വീണ്ടും സാധാരണപോലെയാകും. താപനിലയിൽ കുറവ് ഉണ്ടാകും. സൂര്യപ്രകാറം, കാർമേഘങ്ങൾ, ചാറ്റൽ മഴ എന്നിവയുടെ മിശ്രിത രൂപം ആയിരിക്കും വരും ദിവസങ്ങളിൽ അനുഭവപ്പെടുക.
Discussion about this post

