ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ ചോദിക്കുന്ന വിലയും വിൽപ്പന വിലയും തമ്മിലുള്ള അന്തരം വർധിച്ചു. രണ്ട് വിലകളും തമ്മിലുള്ള വിടവ് 6.6 ശതമാനം ആയി വർധിച്ചുവെന്നാണ് കണക്കുകൾ. ആദ്യമായിട്ടാണ് വിലകൾ തമ്മിൽ ഇത്രയേറെ ശതമാനത്തിന്റെ വിടവ് ഉണ്ടാകുന്നത്.
ദേശീയ തലത്തിൽ കഴിഞ്ഞ വർഷം വീടുകളുടെ ശരാശരി ലിസ്റ്റഡ് പ്രൈസ് എന്നത് 5.5 ശതമാനം വർധിച്ചിട്ടുണ്ട്. മൂന്ന് കിടക്കകളുള്ള സെമി- ഡിറ്റാച്ച്ഡ് വീടിന്റെ ശരാശരി ചോദിക്കുന്ന വില ഇതോടെ 4,23,000 യൂറോ ആയി മാറി. കോവിഡിന് മുൻപുള്ള നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ വീടുകളുടെ ചോദിക്കുന്ന വില എന്നത് 41 ശതമാനം കൂടുതലാണ്.
Discussion about this post

