ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും ആക്രമണം. പരിക്കേറ്റയാളെ ഡബ്ലിനിലെ ബ്യൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് സൂചന. ഇന്നലെ പുലർച്ചെ 12.20 ഓടെ ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്.
ഹോക്കിൻസ് സ്ട്രീറ്റിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ 40 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 40 കാരനെ ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

