ഡബ്ലിൻ: ഡബ്ലിനിലെ പ്രസിദ്ധമായ മക്ഗോവൻസ് പബ്ബിന്റെ സ്ഥാനത്ത് ഇനി ബഹുനില അപ്പാർട്ട്മെന്റ്. പബ്ബ് പൊളിച്ചുമാറ്റി അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ ഉടമകൾക്ക് അനുമതി നൽകി. പൊളിച്ചുമാറ്റുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ച തന്നെ പബ്ബ് ഉടമകൾ അടച്ച് പൂട്ടിയിരുന്നു.
16 അപ്പാർട്ട്മെന്റുകളാണ് സംഭവസ്ഥലത്ത് ഉയരുക. 20 അപ്പാർട്ട്മെന്റുകൾക്കായുള്ള നിർദ്ദേശമാണ് ഉടമയായ ബെർണാഡ് മക്ഗൊവൻ ഡബ്ലിൻ സിറ്റി കൗൺസിൽ മുൻപാകെ വച്ചിരുന്നത്. എന്നാൽ 16 ആക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പബ്ബ് നടത്തിക്കൊണ്ട് പോകാനുള്ള ചിലവിനെ തുടർന്നാണ് കെട്ടിടം പൊളിച്ചുമാറ്റി അപ്പാർട്ട്മെന്റുകൾ നിർമ്മിക്കുന്നത്.
Discussion about this post

