ഡബ്ലിൻ: റയാൻഎയർ ചീഫ് എക്സിക്യൂട്ടാവായി മൈക്കൾ ഒ ലിയറി തുടരും. ആറ് വർഷത്തേയ്ക്ക് കൂടിയാണ് അദ്ദേഹം വിമാനക്കമ്പനിയുടെ അമരത്ത് തുടരുക. പുതുക്കിയ കരാർ പ്രകാരമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനക്കമ്പനിയുടെ ഓഹരി വാങ്ങലും കരാറിൽ ഉൾപ്പെടും.
2023 ഏപ്രിൽവരെ നീണ്ടു നിൽക്കുന്നതാണ് കരാർ. മാസങ്ങളായി അദ്ദേഹവുമായി കരാർ സംബന്ധിച്ച ചർച്ചകൾ നടത്തിവരികയായിരുന്നുവെന്നാണ് വിവരം. ഇതിന് ശേഷമാണ് ഇതിൽ തീരുമാനം ആയിരിക്കുന്നത്. കരാറിലെ വിവരങ്ങൾ പ്രകാരം 10 ദശലക്ഷത്തിലധികം ഓഹരികൾ വാങ്ങാൻ ലിയറിയ്ക്ക് റയാൻഎയറിന്റെ അനുമതിയുണ്ട്.
Discussion about this post

