വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ നോറോവൈറസ് ബാധയെ തുടർന്ന് അടച്ചിട്ട ഹോട്ടൽ തുറന്നു. വെസ്റ്റ്മീത്തിലെ ഗ്ലാസ്സൺ ലേക്ക്ഹൗസ് ഹോട്ടലാണ് തുറന്നത്. കഴിഞ്ഞ മാസം 26 നായിരുന്നു ഹോട്ടൽ അടച്ച് പൂട്ടിയത്. എച്ച്എസ്ഇയുടെ ഉപദേശത്തെ തുടർന്നായിരുന്നു അത്ലോണിന് സമീപമുള്ള ഫോർ സ്റ്റാർ ഹോട്ടൽ അടച്ചിട്ടത്.
കഴിഞ്ഞ മാസം തുടക്കത്തിലാണ് ഹോട്ടലിൽ എത്തിയവർക്ക് വൈറസ് വ്യാപനം ഉണ്ടായത്. ഇതേ തുടർന്ന് ഹോട്ടൽ അടച്ചിടാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഹോട്ടലിൽ നടത്താനിരുന്ന നിരവധി വിവാഹങ്ങളും മറ്റ് പരിപാടികളും മാറ്റിവയ്ക്കേണ്ടതായി വന്നു.
Discussion about this post

