ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിലെ ജനസംഖ്യ അനിയന്ത്രിതമാം വിധം വർധിക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി പ്രിസൺ ചീഫ് ഇൻസ്പെക്ടർ മാർക്ക് കെല്ലി. ജയിലിലെ പ്രശ്നം പരിഹരിക്കാനായി നിർമ്മാണ പ്രവർത്തനങ്ങളിൽ ആണ് സർക്കാരിന്റെ ശ്രദ്ധ. എന്നാൽ ഇതിന് പകരം ബദൽമാർഗ്ഗങ്ങൾ അന്വേഷിക്കുകയായിരിക്കും മികച്ചതെന്നും കെല്ലി പറഞ്ഞു. പ്രമുഖ ഐറിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുൻപെങ്ങും ഇല്ലാത്ത വിധം ഐറിഷ് ജയിലുകളിൽ ജനസംഖ്യ ഉയരുകയാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിലെ ജനസംഖ്യാ വർധനവിന് സമാനമായ അവസ്ഥയാണ് അയർലൻഡിലും ഉള്ളത്. നിർമ്മാണത്തിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. എന്നാൽ ഇത് പ്രാവർത്തികം ആകുന്നുമില്ല. ജയിൽ ബദൽ രീതികൾ സ്വീകരിക്കുകയായിരിക്കും പ്രശ്ന പരിഹാരത്തിന് ഉതകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

