ഡബ്ലിൻ: കാതറിൻ കനോലി അയർലൻഡിന്റെ ഏറ്റവും മികച്ച പ്രസിഡന്റ് ആയിരിക്കുമെന്ന് വ്യക്തമാക്കി സ്കൂൾ വിദ്യാർത്ഥികൾ. സ്ഥാനാരോഹണ ചടങ്ങിന് ശേഷം കനോലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു വിദ്യാർത്ഥികൾ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഫ്രാൻസിസ് സ്ട്രീറ്റ് സ്കൂളിലെ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് കനോലിയെ കാണാനും പരിപാടികളിൽ പങ്കെടുക്കാനും അവസരം ലഭിച്ചത്.
ഡബ്ലിൻ കാസിലിലെ കോർട്ടിയാർഡിൽ നിന്നും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച കനോലി കുട്ടികളെ അഭിസംബോധന ചെയ്യുകയായിരുന്നു. കുട്ടികളുമായി സമയം ചിലവഴിച്ച ശേഷമായിരുന്നു കനോലി ഔദ്യോഗിക വസതിയിലേക്ക് യാത്രയായത്. എല്ലാ കുട്ടികൾക്കും കനോലി ഹസ്തദാനം നൽകി.
Discussion about this post

