കിൽഡെയർ: കൗണ്ടി കിൽഡെയറിലുണ്ടായ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. മൂന്ന് പ്രതികളെയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. 30 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് ഇവരെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ മാസം 23 ന് ആയിരുന്നു മൂന്നംഗസംഘം പിടിയിലായത്. രണ്ട് വാഹനങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ 6,40,000 യൂറോ വിലവരുന്ന ഹെർബൽ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.
Discussion about this post

