കാൻസാസ്: ഫിഫ ലോകകപ്പിലെ അവസാന റൗണ്ട് ഓഫ് 32 മത്സരത്തിൽ ഘാനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊളംബിയ പ്രീ-ക്വാർട്ടറിൽ കടന്നു. ആദ്യ പകുതിയിൽ ജോൺ അരിയാസ് നേടിയ ഗോളാണ് കൊളംബിയക്ക് വിജയം സമ്മാനിച്ചത്.
പരിക്കേറ്റ കോർഡോബയ്ക്ക് പകരം കളത്തിലിറങ്ങിയ ലൂയിസ് സുവാരസ് വലതുഭാഗത്തുനിന്ന് നൽകിയ ക്രോസ് 14ആം മിനിറ്റിൽ അരിയാസ് വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് സമനില പിടിക്കാൻ ഘാന കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും കൊളംബിയൻ പ്രതിരോധനിരയും ഗോൾ കീപ്പറും വിലങ്ങുതടിയായി മാറുകയായിരുന്നു.
പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡാണ് കൊളംബിയയുടെ എതിരാളികൾ.
Discussion about this post

