കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. 50 വയസ്സുകാരനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45 ഓടെ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കിൽകോക്കിന് സമീപം കില്ലിക്കിൽ ആയിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട് മോട്ടോർസൈക്കിൾ അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹത്തെ നാസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ റോഡ് അടച്ചിട്ടു. സ്ഥലത്ത് ഫോറൻസിക് പരിശോധനയും നടത്തി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് അറിയിച്ചത്.
Discussion about this post

