കോർക്ക്: കൗണ്ടി കോർക്കിലെ ബാൻഡോണിൽ പുതിയ ഭവനപദ്ധതിയ്ക്ക് അനുമതി. 240 വീടുകളുടെ നിർമ്മാണത്തിനുള്ള പദ്ധതിയ്ക്ക് കോർക്ക് കൗണ്ടി കൗൺസിലാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം പദ്ധതിയ്ക്കെതിരെ വലിയ എതിർപ്പ് ഉയർന്നുവന്നിരുന്നു. ഇത് അവഗണിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
വേലീഫ് ബി ലിമിറ്റഡാണ് പദ്ധതിയ്ക്കായുള്ള അപേക്ഷ സമർപ്പിച്ചത്. 79 ആസൂത്രണ വ്യവസ്ഥകൾക്ക് അനുസൃതമായിട്ടായിരുന്നു പദ്ധതിയ്ക്കായുള്ള അപേക്ഷ നൽകിയത്. കൂൾഫാഡയിലും കിൽബ്രോഗനിലും ആയിട്ടാണ് വീടുകളുടെ നിർമ്മാണം. ഈ പദ്ധതിയിൽ 156 വീടുകളും 84 അപ്പാർട്ടുമെന്റുകളും 60 കുട്ടികൾക്ക് വരെ താമസിക്കാൻ കഴിയുന്ന ഒരു ക്രെഷും ഉൾപ്പെടുന്നു. പദ്ധതിയ്ക്കെതിരെ എതിർപ്പുന്നയിച്ച് 20 നിവേദനങ്ങളാണ് കൗൺസിലിന് ലഭിച്ചത്.

