അർമാഗ്: കൗണ്ടി അർമാഗിൽ റേസിംഗിനിടെ മരിച്ച റൈഡർ ജെയിംസ് വാൽഷിന്റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ച ആണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുക. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5 മുതൽ 7 മണിവരെ മൃതദേഹം കിൻസാലെയിലെ ഗബ്രിയേൽ ആൻഡ് ഒ’ഡോണോവൻസ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വയ്ക്കും.
കുടുംബമാണ് സംസ്കാരം സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവച്ചത്. തിങ്കളാഴ്ച രാവിലെ ജെയിംസ് വാൽഷിന്റെ മൃതദേഹം വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷം ഇവിടെ നിന്നും സെന്റ് പാട്രിക്സ് കത്തീഡ്രലിലേക്ക് കൊണ്ടുപോകും. ഇവിടുത്തെ പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കും ശേഷം കൊറോണിയയിലുള്ള സെന്റ് പാട്രിക്സ് സെമിത്തേരിയിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇവിടെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുക.

