ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധിയ്ക്ക് കാരണം കുടിയേറ്റമാണെന്ന വാദം തള്ളി വിദഗ്ധർ. കുടിയേറ്റവും ഭവന പ്രതിസന്ധിയും തമ്മിലുള്ള ബന്ധം കുടിയേറ്റവിരുദ്ധരുടെ വ്യാജ പ്രചാരണം ആണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിദഗ്ധർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ജനസംഖ്യയിലെ വർദ്ധനവ് വീടുകളുടെ ആവശ്യകത വർദ്ധിപ്പിക്കും. എന്നാൽ കുടിയേറ്റം മാത്രമാണ് അതിനുള്ള പ്രധാനകാരണം എന്ന് പറയാൻ കഴിയില്ല. കുടിയേറ്റം കുറയുന്നത് ഭവന നിർമ്മാണത്തിലെ സമ്മർദ്ദം കുറയ്ക്കുമെന്നകാര്യം വസ്തുതാപരമല്ല. നിർമ്മണ വ്യവസായത്തിലെ 20 ശതമാനം തൊഴിലാളികളും കുടിയേറ്റക്കാരാണെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ എണ്ണം കുറയുന്നത് വീടുകളുടെ കൃത്യമായ വിതരണത്തെ തടസ്സപ്പെടുത്തുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

