കോർക്ക്: കോർക്കിൽ ആക്രമണത്തിൽ കൗമാരക്കാരന് പരിക്ക്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9.15 ഓടെ ആയിരുന്നു സംഭവം. ബ്ലാക്ക്പൂളിലാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ക്രൂരമായ ആക്രമണം ആയിരുന്നു കൗമാരക്കാരന് നേരെ ഉണ്ടായത്. പരിക്കുകൾ സാരമുള്ളതാണ്. അതേസമയം ജീവന് ഭീഷണിയുള്ളതല്ലെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് കുട്ടിയുള്ളത്.
Discussion about this post

