പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സുധാകരന്റെ പെൺമക്കൾ . കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു . വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്റെ പെൺമക്കളായ അഖിലയും അതുല്യയും .
‘ വധശിക്ഷ ലഭിക്കണമെന്ന് ചെന്താമര കോടതിമുറിയിൽ പറയുന്നത് കേട്ടു. ആ വെല്ലുവിളി കേട്ടപ്പോൾ ഞങ്ങൾ ഭയന്നുപോയി ഞങ്ങള്‍ക്ക് അയാളെ പേടിയാണ് ‘ അതുല്യയും അഖിലയും പറഞ്ഞു. മക്കളെ അയാള്‍ അനാഥരാക്കിയെന്നും മക്കള്‍ക്ക് സർക്കാർ ജോലി നൽകണമെന്നും ബന്ധു പറഞ്ഞു.
ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103, 103(I), 126(II) പ്രകാരം പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് . ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും.

