ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ വഴിപാട് മോഷണവുമായി ബന്ധപ്പെട്ട് രാമക്ഷേത്ര ട്രസ്റ്റിന് സുപ്രീം കോടതിയുടെ നോട്ടീസ് . ക്ഷേത്രത്തിനായി ലഭിച്ച വഴിപാടുകളിൽ ക്രമക്കേട് നടന്നുവെന്നും, സ്വതന്ത്രവും, കോടതി മേൽനോട്ടത്തിലുള്ളതുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്ന ഹർജികളിൽ മറുപടി തേടിയാണ് സുപ്രീം കോടതി കേന്ദ്രത്തിനും ഉത്തർപ്രദേശ് സർക്കാരുകൾക്കും നോട്ടീസ് അയച്ചിരിക്കുന്നത് .
യുപി സർക്കാർ ഉത്തരവിട്ട എസ്ഐടി അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ടും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് തേടി.
“ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച എസ്ഐടിയോട് ഒരു സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. അടുത്ത തിങ്കളാഴ്ച കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്യുക. സ്റ്റാറ്റസ് റിപ്പോർട്ടിൽ എസ്ഐടി രൂപീകരണത്തിന്റെ വിശദാംശങ്ങളും നൽകുക” കോടതി പറഞ്ഞു.
രാമക്ഷേത്രത്തിലെ വഴിപാടുകള്‍ മോഷണം പോയതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ജൂലൈ 20 ന് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റില്‍ നിന്നും ഇക്കാര്യത്തിൽ കോടതി പ്രതികരണം തേടിയിട്ടുണ്ട് .

