ഡബ്ലിൻ: അയർലന്റിൽ ടാക്സ് ക്രെഡിറ്റ് റീ പേയ്മെന്റ് സംബന്ധിച്ചുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നു. നിരവധി ഇന്ത്യക്കാർ ഉൾപ്പെടെയാണ് തട്ടിപ്പിന് ഇരയാകുന്നത്. നികുതി സംബന്ധിച്ച് വ്യാജ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പ് സംഘങ്ങൾ ആളുകൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത്.
റവന്യൂവിൽ നിന്നാണെന്ന് നമ്മളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാകും തട്ടിപ്പ് സംഘം സന്ദേശം അയക്കുക. നികുതി റീഫണ്ട് ലഭിക്കേണ്ടതുണ്ട്, അല്ലെങ്കിൽ ക്രിമിനൽ കേസ് ഒഴിവാക്കാൻ നിങ്ങൾ ഉടൻ നികുതി അടയ്ക്കണം എന്നിങ്ങനെയുള്ള സന്ദേശം ആകും നമുക്ക് ലഭിക്കുക. ഇതിനോട് പ്രതികരിക്കുമ്പോൾ നമുക്ക് പണം നഷ്ടമാകും. ഇത്തരം കാര്യങ്ങളിൽ ഒരിക്കലും റവന്യ വകുപ്പ് ഇ മെയിലോ എസ്എംഎസ് സന്ദേശങ്ങളോ അയക്കുകയില്ല.
Discussion about this post

