ഡബ്ലിൻ: റയാൻഎയർ സിഇഒ ആയി തുടരുന്ന മൈക്കൽ ഒ ലിയറിയ്ക്ക് ശമ്പളത്തിൽ വലിയ വർധനവ്. കഴിഞ്ഞ ടേമിനേക്കാൾ ശമ്പളത്തിൽ ഇക്കുറി 50 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ വാർഷിക ശമ്പളം 1.8 മില്യൺ യൂറോ ആയി ഉയരും.
പുതിയ ശമ്പള കരാർ പ്രകാരം പ്രതിദിനം 4,931 യൂറോ ആണ് ലിയറിയ്ക്ക് ലഭിക്കുക. ആഴ്ചയിൽ ഇത് 34,615 നേട്ടം അദ്ദേഹത്തിന് നൽകും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിയറിയെ വീണ്ടും നിയമിക്കാനുള്ള കരാർ സംബന്ധിച്ച ധാരണ ആയത്. ശമ്പളവർധനവിന് പുറമേ ബോണസ് ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും അദ്ദേഹത്തിന് ഉണ്ടാകും.
Discussion about this post

