ഡബ്ലിൻ: അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ ആരോഗ്യം സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഹീറ്റ് സ്ട്രെസിന് സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതിനാൽ ശ്രദ്ധിക്കണമെന്നും മെറ്റ് ഐറാൻ നിർദ്ദേശിക്കുന്നു.
കാർലോ വെതറിലെ കാലാവസ്ഥാ നിരീക്ഷകനായ അലൻ ഒ റെയ്ലിയും സമാന നിർദ്ദേശമാണ് പുറപ്പെടുവിക്കുന്നത്. രാജ്യമെമ്പാടും കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക. അന്തരീക്ഷം വരണ്ടതാകുന്നത് നിങ്ങളുടെ ശരീരത്തിന് സ്വയം തണുപ്പ് നിലനിർത്താനുള്ള ശേഷി കുറയ്ക്കാം. ഇത് മൂലം ചൂട് കൂടുതലായി അനുഭവപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വാരം അന്തരീക്ഷ താപനില 30 ഡിഗ്രിവരെ ഉയരുമെന്നാണ് പ്രവചനം.
Discussion about this post

