ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. താലയിൽവച്ച് ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം നടത്തിയ പ്രതികളാണ് അറസ്റ്റിലായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 19 ന് ആയിരുന്നു ഇവരിൽ നിന്നും 40 വയസ്സുള്ള ഇന്ത്യക്കാരന് മർദ്ദനമേറ്റത്.
ഡബ്ലിൻ 24 ലെ കിൽനാമനാഗിലെ പാർക്ക്ഹിൽ ലോൺസിൽ വച്ചായിരുന്നു ആക്രമണം. വിവസ്ത്രനാക്കിയ ശേഷം 40 കാരനെ പ്രതികൾ ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഈ സംഭവം ഏറെ വിവാദമായിരുന്നു. ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ പോലീസിന് നേരെയും വിമർശനം ഉയർന്നിരുന്നു. ഇന്ത്യക്കാരന് നേരെയുണ്ടായ വംശീയ ആക്രമണത്തിൽ 30 വയസ്സുള്ള യുവാവും കൗമാരക്കാരനുമാണ് അറസ്റ്റിലായത്.

