ഡബ്ലിൻ: സൂപ്പർമാർക്കറ്റുകൾ പാൽവില കുറച്ചതോടെ അയർലൻഡിലെ ക്ഷീര കർഷകർ പ്രതിസന്ധിയിൽ. പാൽവില കുറച്ചതോടെ കർഷകർക്ക് നൽകുന്ന വിലയും കുറച്ചു. ഇതോടെ വരുമാനത്തിൽ വലിയ ഇടിവാണ് ക്ഷീര കർഷകർക്ക് ഉണ്ടായിരിക്കുന്നത്.
വർഷത്തിൽ 365 ദിവസവും പാൽ നൽകുന്നതിന് ക്ഷീര കർഷകർ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. നിലവിലെ അവസ്ഥയിൽ ഈ കരാറിൽ നിന്നും പിൻമാറിയാലോ എന്ന ചിന്തയിലാണ് കർഷകർ എന്ന് ഐറിഷ് ഫാർമേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. സൂപ്പർവാല്യു, ആൽഡി, ലിഡിൽ തുടങ്ങിയ സൂപ്പർമാർക്കറ്റുകളാണ് പാൽവില കുറച്ചത്. ഇതേ തുടർന്ന് വലിയ ആശ്വാസത്തിൽ ആണ് ഉപഭോക്താക്കൾ.
Discussion about this post

