ഡബ്ലിൻ: കെറിഗോൾഡ് വെണ്ണയുടെ വില കുറച്ച് അയർലൻഡിലെ സൂപ്പർമാർക്കറ്റുകൾ. സൂപ്പർവാലു, സെൻട്ര എന്നീ സൂപ്പർമാർക്കറ്റുകളാണ് വില കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
മസ്ഗ്രേവ്, കെറിഗോൾഡ് ശ്രേണിയിലുടനീളം 9 ശതമാനം വരെയാണ് ഇളവുകൾ. ഇതോടെ ഒരു പാക്കിന് 50 സെന്റ് ലാഭിക്കാൻ കഴിയും. നേരത്തെ കെറിഗോൾഡ് ബട്ടർ പൗണ്ടിന് 5.49 യൂറോ ആയിരുന്നു. എന്നാൽ ഇത് 4.99 യൂറോ ആയി കുറയും. ഹാഫ് പൗണ്ട് ഉത്പന്നങ്ങൾ 3.29 യൂറോയിൽ നിന്നും 2.99 യൂറോ ആയും കുറയും.
Discussion about this post

