ഡബ്ലിൻ: സാധനങ്ങളുടെ വില വർദ്ധിച്ചിട്ടും നേട്ടമുണ്ടാക്കാതെ അയർലന്റിലെ സൂപ്പർ മാർക്കറ്റുകൾ. വിലക്കയറ്റം സൂപ്പർമാർക്കറ്റുകൾക്ക് അധിക ലാഭം ഉണ്ടാക്കി നൽകുന്നില്ലെന്നാണ് ബാങ്ക് ഓഫ് അയർലന്റ് പുറത്തുവിട്ട വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വിലക്കയറ്റം സൂപ്പർമാർക്കറ്റുകൾ അമിത ലാഭം ഉണ്ടാക്കാൻ പ്രയോജനപ്പെടുത്തുന്നുവെന്ന ആശങ്ക ജനങ്ങളിൽ നിന്നും ഉയർന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് ഓഫ് അയർലന്റിന്റെ കണ്ടെത്തൽ.
മൂന്ന് വർഷത്തിനിടെ രാജ്യത്ത് വലിയ തോതിലുള്ള വിലക്കയറ്റം ആണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ഒരു മാസത്തെ വീട്ട് ചിലവിനായി 3000 യൂറോ അധികം വേണ്ടിവരുന്ന അവസ്ഥയാണ് ഭൂരിഭാഗം കുടുംബങ്ങൾക്കും ഉള്ളത്. ഇത്തരത്തൽ അധികമായ സൂപ്പർമാർക്കറ്റുകളിൽ നൽകുന്ന തുക എവിടേയ്ക്ക് പോകുന്നുവെന്ന ചോദ്യമാണ് ഉപഭോക്താക്കൾ ഉയർത്തിയത്.

