ഡബ്ലിന്‍ : അനധികൃത, നിയമവിരുദ്ധ കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതില്‍ കര്‍ശന നിലപാടുമായി ജസ്റ്റിസ് വകുപ്പ് . ഈ വര്‍ഷം ഇതുവരെയുള്ള നാടുകടത്തല്‍ ഉത്തരവുകള്‍ കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ എണ്ണത്തേക്കാള്‍ 40% കൂടുതലാണെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ഒമ്പത് മാസത്തിനുള്ളില്‍ 3,370 നാടുകടത്തല്‍ ഉത്തരവുകളാണ് ജസ്റ്റിസ് വകുപ്പ് സ്ഥിരീകരിച്ചത്. 2024 ല്‍ 2,403 ,2023 ല്‍ 857 എന്നിങ്ങനെയാണ് നാടുകടത്തല്‍ ഉത്തരവുകള്‍ .
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥി അപേക്ഷകള്‍ ലഭിച്ചത് നൈജീരിയയില്‍ നിന്നാണ് (1,401), രണ്ടാം സ്ഥാനം സോമാലിയ (1,315)യ്ക്കാണ്. പാകിസ്ഥാന് (1,230), അഫ്ഗാനിസ്ഥാന് (967), ജോര്‍ജിയ (690) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അക്കോമഡേഷന്‍ സര്‍വീസസിന്റെ (ഐ പി എ എസ്) 316 കേന്ദ്രങ്ങളിലായി 9,567 കുട്ടികള്‍ ഉള്‍പ്പെടെ 32,617 പേരെയാണ് രാജ്യത്ത് താമസിപ്പിച്ചിട്ടുള്ളത്.
വിസ ക്യാന്‍സല്‍ ചെയ്ത് നാട് വിടാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്കിയവരില് നിരവധി ഇന്ത്യാക്കാരുമുണ്ട്. എന്നാല്‍ ഇതില്‍ അഭയാര്‍ഥികളുടെ എണ്ണം കുറവാണ്. പരിധിയില്‍ കൂടുതല്‍ ജോലിയെടുത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇവരില്‍ അധികവും.

