അയർലൻഡിൽ മഴ തുടരുന്നു . തെക്കുകിഴക്കൻ മേഖലയിലെ ആറ് കൗണ്ടികൾക്ക് മഴയ്ക്കുള്ള യെല്ലോ വാണിംഗ് നൽകിയിട്ടുണ്ട്. യാത്രാ സാഹചര്യങ്ങളും ബുദ്ധിമുട്ടായിരിക്കുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി . കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, വിക്ലോ, കോർക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ അർദ്ധരാത്രി മുതൽ യെല്ലോ വാർണിംഗ് പ്രാബല്യത്തിൽ വരും.
പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മെറ്റ് ഐയാൻ പറഞ്ഞു.ക്ലെയർ, കെറി, ഗാൽവേ, മായോ എന്നീ കൗണ്ടികളിൽ ഇന്നലെ രാത്രി മുതൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ചൊവ്വാഴ്ച രാവിലെയും തെക്ക്, തെക്കുകിഴക്കൻ ഭാഗങ്ങളിൽ 30 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.അതേസമയം, ആഴ്ചയുടെ ശേഷിക്കുന്ന ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്യുമെന്ന് മെറ്റ് ഐറാൻ പറയുന്നു.

