ഡബ്ലിൻ: ആൽക്കഹോൾ ഇല്ലാത്ത പാനീയങ്ങളുടെ പരസ്യം നിയന്ത്രിക്കണമെന്ന ആവശ്യവുമായി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി. ഇത് സംബന്ധിച്ചുള്ള ബില്ലുമായി പാർട്ടി രംഗത്ത് എത്തി. എന്നാൽ ഇതിനെ ശക്തമായി എതിർക്കാനാണ് സർക്കാർ തീരുമാനം.
സോഷ്യൽ ഡൊമോക്രാറ്റിക് ടി.ഡി പാഡ്രൈഗ് റൈസ് ആണ് ഇത് സംബന്ധിച്ച ബില്ലുമായി രംഗത്ത് എത്തിയിരിക്കുന്നത്. പൊതുജനാരോഗ്യ ( മദ്യം) ( ഭേദഗതി) ബിൽ 2025 എന്ന പേരിലാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്. നാളെ ഈ ബില്ല് ചർച്ചയ്ക്ക് വയ്ക്കും. ഈ വേളയിൽ സർക്കാർ ഇതിനെ എതിർക്കും.
മദ്യ ഉൽപ്പന്നങ്ങളുടെ പരസ്യം പരിമിതപ്പെടുത്തുന്ന നിലവിലുള്ള പൊതുജനാരോഗ്യ (മദ്യം) നിയമം 2018 ഭേദഗതി ചെയ്യുന്നതിനാണ് ബിൽ ലക്ഷ്യമിടുന്നത്. മദ്യം ഉപയോഗിക്കാത്തതും കുറഞ്ഞ അളവിൽ മദ്യം ഉപയോഗിക്കുന്നതുമായ പാനീയങ്ങൾ നിയമത്തിന് കീഴിൽ കൊണ്ടുവരികയാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നത്.

