ഡൗൺ: കൗണ്ടി ഡൗണിൽ സ്വിമ്മിംഗ് പൂൾ ആക്രമിച്ച് തകർത്തു. ഡോണഗാഡിയിലെ ലെമൺസ് വാർഫ് പാഡ്ലിംഗ് പൂളിനായിരുന്നു നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. പൂളിൽ കുളിച്ചതിന് പിന്നാലെ കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം.
കഴിഞ്ഞ ആഴ്ചയായിരുന്നു പൂളിൽ കുളിച്ച കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായുള്ള വാർത്തകൾ പുറത്തുവന്നത്. പിന്നാലെ ബുധനാഴ്ച പൂൾ വൃത്തിയാക്കി വീണ്ടും വെള്ളം നിറയ്ക്കുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ച രാവിലെ ഇവിടെയെത്തിയ ചിലർ പൂളിന് കേടുപാടുകൾ ഉണ്ടാക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായി പൂൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
Discussion about this post

