ഒരു വർഷത്തിലേറെയായി ചില ഉപഭോക്താക്കളിൽ നിന്ന് ബ്രോഡ്ബാൻഡിനും ചില ടിവി-ആൻഡ്-ബ്രോഡ്ബാൻഡ് പാക്കേജുകൾക്കും അബദ്ധവശാൽ അമിത നിരക്ക് ഈടാക്കിയതായി സ്കൈ കമ്പനി .
അയർലൻഡിൽ ഏകദേശം 260,000 ബ്രോഡ്ബാൻഡ് ഉപഭോക്താക്കളാണ് കമ്പനിയ്ക്കുള്ളത് . ഈ ആഴ്ച ടിവി-ആൻഡ്-ബ്രോഡ്ബാൻഡ് ബണ്ടിൽ ഉപഭോക്താവിനോട് അറിയിപ്പില്ലാതെ €105 അധിക തുക ഈടാക്കിയതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പെട്ടെന്ന് വർധിപ്പിച്ചതായതിനാൽ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് പ്രയോഗിക്കാമെന്നും, എന്നാൽ 2026 ജനുവരി മുതൽ അവരുടെ ബില്ലുകളിൽ വിലവർദ്ധനവ് ബാധകമാക്കുമെന്നും സ്കൈ പറയുന്നു.
ഐറിഷ് ഉപഭോക്താക്കളിൽ 1 ശതമാനത്തിൽ താഴെ മാത്രമേ ഇത് ബാധിച്ചിട്ടുള്ളൂവെന്നും ശരാശരി അമിതമായി ഈടാക്കുന്ന തുക €50 ആണെന്നും സ്കൈ അയർലൻഡ് വക്താവ് പറഞ്ഞു.

