ലൗത്ത്: കൗണ്ടി ലൗത്തിൽ കടലിൽ ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിച്ചു. ആറ് പേരെയാണ് ആർഎൻഎൽഐ വണ്ടിയർമാർ രക്ഷിച്ചത്. അഞ്ച് പാഡിൽബോർഡർമാരും കയാക്കറുമാണ് കടലിൽ അകടപ്പെട്ടത്.
പോർട്ട് ബീച്ചിലായിരുന്നു സംഭവം. ബീച്ചിൽ ഉല്ലസിക്കുകയായിരുന്നു ഇവർ. ഇതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ശക്തമായ തിരയിൽ ഇവർ അകപ്പെടുകയായിരുന്നുവെന്നാണ് വിവരം. 11 നും 15 നും ഇടയിൽ പ്രായമുള്ളവരാണ് കടലിൽ അകപ്പെട്ടത്. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ആറ് പേരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
Discussion about this post

