ഡബ്ലിൻ: ലിഫി നദിയിൽ നടന്ന വാർഷിക നീന്തൽ പരിപാടിയിൽ പങ്കെടുത്തത് നൂറ് കണക്കിന് പേർ. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പരിപാടിയ്ക്ക് ഇന്നലെയാണ് തുടക്കമായത്.
തുടർച്ചയായ 106ാമത്തെ വർഷമാണ് നദിയിൽ നീന്തൽ മത്സരം സംഘടിപ്പിക്കുന്നത്. ഇന്നലെ ഏകദേശം 300 ഓളം പേർ പരിപാടിയുടെ ഭാഗമായി. വനിതകളുടെ നീന്തൽ മത്സരത്തിൽ ടാല മാസ്റ്റേഴ്സ് എസ്സിയിലെ സദ്ഭ് ബൈർൺ വിജയിച്ചു. സദ്ഭ് ബൈർണിന്റെ ആദ്യത്തെ നീന്തൽ മത്സരമായിരുന്നു ഇത്. പുരുഷ വിഭാഗം മത്സരത്തിൽ ടെമ്പിൾലോഗ് ഓപ്പൺ വാട്ടർ സ്ക്വാഡിൽ നിന്നുള്ള ബ്രൂണോ ഡെൽമോണ്ടെ വിജയിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് വനിതകളുടെ മത്സരം ആരംഭിച്ചത്. 1.30 ഓടെ പുരുഷന്മാരുടെ മത്സരവും ആരംഭിച്ചു.

