ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴ. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. രാവിലെ 9 മണി മുതൽ മുന്നറിയിപ്പ് നിലവിൽവന്നിട്ടുണ്ട്. ഇത് ഇന്ന് രാത്രി 9 മണിവരെ തുടരും.
കോർക്ക്, കെറി എന്നീ കൗണ്ടികളിലാണ് ഇന്ന് യെല്ലോ വാണിംഗുള്ളത്. ഇന്നലെ രാത്രി ഗാൽവേ, ഡൊണഗൽ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നിവിടങ്ങളിൽ യെല്ലോ വാണിംഗ് ആയിരുന്നു. ഇന്ന് പകൽ 9 മണിയ്ക്ക് ഇവിടങ്ങളിലെ യെല്ലോ വാണിംഗ് അവസാനിച്ചു. ശക്തമായ മഴയ്ക്ക് പുറമേ ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ശക്തമായ മഴ വെള്ളപ്പൊക്കത്തിനും കാഴ്ച മറയ്ക്കുന്നതിനും കാരണമായേക്കാം.
Discussion about this post

