വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലുണ്ടായ ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും തോക്കിന് സമാനമായ ആയുധവും പിടിച്ചെടുത്തു. ഇയാളെ വിശദമായി പോലീസ് ചോദ്യം ചെയ്തുവരികയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. കൗമാരക്കാരുമായി ഒരാൾ തർക്കിക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് എത്തിയത്. തുടർന്ന് 40 കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ നാല് പ്രകാരമാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. തോക്ക് വിദഗ്ധപരിശോധനയ്ക്കായി അയച്ചു.

