ഡബ്ലിൻ: അയർലന്റിലെ വിദ്യാലയങ്ങളിൽ ദേശീയ ഗാനം നിർബന്ധമായും പഠിപ്പിക്കണമെന്ന് ആവശ്യം. സിൻ ഫെയ്ൻ ടിഡി കോണർ ഡി മക്ഗിന്നസ് ആണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. പാഠ്യപദ്ധതിയിൽ നിർബന്ധമായും ദേശീയ ഗാനം ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രൈമറി, സെക്കന്ററി സ്കൂളുകളിൽ ദേശീയ ഗാനം നിർബന്ധമല്ല എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. അയർലണ്ടിന്റെ റിപ്പബ്ലിക്കൻ പൈതൃകത്തോട് ഈ ഗവൺമെന്റിന് എത്രത്തോളം ബഹുമാനമുണ്ടെന്ന തിരിച്ചറിവാണ് ഇത് നൽകുന്നത്. സ്കൂളുകളിൽ നിർബന്ധമായും ദേശീയ ഗാനം പഠിപ്പിക്കണം. ഇതിനായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

