ഡബ്ലിൻ: സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളുടെ വലിപ്പം കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനം. സിൻ ഫെയ്ൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭവനമന്ത്രിയ്ക്ക് വട്ടാണെന്ന് സിൻ ഫെയ്നിന്റെ ഭവന വക്താവ് ഇയോയിൻ ഒ ബ്രോയിൻ പറഞ്ഞു.
പുതിയ മാറ്റങ്ങൾ ഒരു പ്രയോജനവും കൊണ്ടുവരില്ല. ഭൂമിയുടെ വിലയും ഡെവലപ്പർമാരുടെ ചെലവുകളും വർദ്ധിപ്പിക്കുക മാത്രമാണ് ഇത് ചെയ്യുക. വാടക വർദ്ധിക്കുന്നതിനും ജീവിത നിലവാരം കുറയുന്നതിനും ഇത് കാരണമാകുമെന്നും ബ്രോയിൻ കുറ്റപ്പെടുത്തി.
സിംഗിൾ റൂം അപ്പാർട്ട്മെന്റുകളുടെ വലിപ്പം 37 ൽ നിന്ന് 32 ചതുരശ്ര മീറ്ററാക്കിയും ത്രീ ബെഡ് അപ്പാർട്ട്മെന്റുകളുടെ വലിപ്പം 90 ൽ നിന്നും 76 ചതുരശ്ര മീറ്ററാക്കിയും കുറയ്ക്കാനാണ് സർക്കാർ തീരുമാനം.

