ഡബ്ലിൻ: ലിസ ഡോറിയന്റെ തിരോധാനവും കൊലപാതകവുമായും ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. 40 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ഇന്നലെ കൗണ്ടി ഡൗണിലെ മല്ലിസിൽവച്ചായിരുന്നു 40 കാരനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു. കഴിഞ്ഞ ആഴ്ച സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള സ്ത്രീയെയും 42 വയസ്സുള്ള പുരുഷനെയുമാണ് അറസ്റ്റ് ചെയ്തത്. 2005 ഫെബ്രുവരി 27 ന് ആയിരുന്നു ലിസ ഡോറിയനെ കാണാതെ ആയത്.
Discussion about this post

