ഡബ്ലിൻ: ഡബ്ലിനിൽ കലാപത്തിനിടെ ഒ കോണൽ സ്ട്രീറ്റിലെ വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിച്ച കേസിലെ പ്രതിയായ കൗമാരക്കാരനെ കോടതിയിൽ ഹാജരാക്കി. 16 വയസ്സുള്ള കുട്ടിയെ ആണ് കോടതിയിൽ ഹാജരാക്കിയത്. കുട്ടിയ്ക്കുള്ള ശിക്ഷ കോടതി പിന്നീട് വിധിക്കും.
2023 നവംബർ 23 ന് ആയിരുന്നു ഒ കോണൽ സ്ട്രീറ്റിൽ കലാപം ഉണ്ടായത്. ഇത് മറയാക്കി അന്ന് 14 വയസ്സുണ്ടായിരുന്ന കുട്ടി കടകളിൽ മോഷണം നടത്തുകയായിരുന്നു. ദൃക്സാക്ഷികളുടെ സഹായത്തോടെയാണ് പോലീസ് കുട്ടിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Discussion about this post

