ഡബ്ലിൻ: അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ മറുപടി താരിഫ് ചുമത്തുകയാണെങ്കിൽ നിർണായക മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യൂറോപ്യൻ യൂണിയൻ ട്രേഡ് കമ്മീഷണറോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ വ്യോമയാനം, വൈദ്യം, അഗ്രിഫുഡ്, കുതിര വ്യവസായം എന്നീ മേഖലകളെ ഒഴിവാക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
കത്ത് മുഖാന്തിരമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിർണായക മേഖലയിൽ മറുപടി ചുങ്കം ഏർപ്പെടുത്തിയാൽ അത് പ്രതികൂലമായി ഭവിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. നിലവിൽ താരിഫുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
Discussion about this post

