ഡബ്ലിൻ: ഡബ്ലിനും ഡൊണഗലിനും ഇടയിലുള്ള പബ്ലിക് സർവ്വീസ് ഓർഡിറ്റേഷൻ വിമാന സർവ്വീസുകൾ മാറ്റുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇക്കാര്യത്തിൽ ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാനോട് വ്യക്തത വരുത്താൻ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പിഎസ്ഒ സേവനങ്ങൾ നൽകുന്ന വിമാനക്കമ്പനികൾ വിമാന സമയങ്ങളിൽ മാറ്റം വരുത്താം. ഇത് ചികിത്സയ്ക്കായി ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.
ഡൊണഗൽ വിമാനത്താവളത്തിനും ഡബ്ലിൻ വിമാനത്താവളത്തിനും ഇടയിലുള്ള വിമാന സർവീസുകൾക്കായുള്ള നിലവിലെ പിഎസ്ഒ കരാർ ഫെബ്രുവരി 25 ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ആശങ്ക പ്രകടമാക്കി സൈമൺ ഹാരിസ് രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post

