ഡബ്ലിൻ: ഐറിഷ് ആരോഗ്യരംഗത്തെ സ്റ്റാഫുകളുടെ കുറവ് നികത്തണമെന്ന ആവശ്യവുമായി മൈഗ്രന്റ് നഴ്സസ് അയർലൻഡ്. മേഖലയിൽ വലിയ തൊഴിൽ അസമത്വം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. 50:50 നിയമത്തിന്റെ കാർക്കശ്യം ആരോഗ്യരംഗത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും എംഎൻഐ മുന്നറിയിപ്പ് നൽകി.
ആരോഗ്യരംഗത്തെ ജീവനക്കാരുടെ എണ്ണം വർധിക്കുന്നത് വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. മതിയായ ജീവനക്കാർ ഇല്ലാത്തത് രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കും. രോഗികൾക്ക് ലഭിക്കുന്ന സേവനത്തിന്റെ നിലവാരത്തിലും ഇടിവ് ഉണ്ടാക്കും. ഈ സാഹചര്യത്തിൽ 50 :50 നിയമത്തിൽ താത്കാലികമായെങ്കിലും ഇളവ് നൽകണമെന്നും എംഎൻഐ വ്യക്തമാക്കി.
Discussion about this post

