ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ അതിക്രമിച്ച് കടന്ന സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉൾപ്പെടെ മൂന്ന് പേരാണ് കേസിലെ പ്രതികൾ. ഇന്നലെ മൂന്ന് പേരെയും എന്നിസ് ജില്ലാ കോടതിയിൽ ഹാജരാക്കി.
ശനിയാഴ്ച രാവിലെയോടെയായിരുന്നു മൂന്നംഗ സംഘം ഷാനൻ വിമാനത്താവളത്തിലേക്ക് വാഹനവുമായി അതിക്രമിച്ച് കടന്നത്. സുരക്ഷ ലംഘിച്ച് ഇവർ യുഎസിന്റെ സി40 എയർക്രാഫ്റ്റ് പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു. അപ്പോഴാണ് ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത്. ഉടനെ പിടികൂടുകയായിരുന്നു. മൂന്ന് പ്രതികൾക്കും 20 വയസ്സാണ് പ്രായം. ഇവർ പോലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post

