ഡബ്ലിൻ: ലൈംഗിക ചൂഷണത്തെ തുടർന്ന് പ്രതിവാരം ചൈൽഡ് ലൈനിന്റെ സഹായം തേടുന്നത് 14 കുട്ടികൾ. പ്രതിവർഷം 300 കുട്ടികൾ ചൈൽഡ് ലൈനിന്റെ സഹായം തേടുന്നുണ്ടെന്നും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. അയർലൻഡിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന സൂചന കൂടിയാണ് പുതിയ റിപ്പോർട്ട് നൽകുന്നത്.
ബന്ധുക്കളിൽ നിന്നും പീഡനം നേരിടുന്ന 100 കുട്ടികൾ പ്രതിവർഷം ചൈൽഡ് ലൈനിനെ സഹായത്തിനായി ബന്ധപ്പെട്ടിട്ടുണ്ട്. വീട്ടിൽ നിന്നും ക്രൂരമായ പീഡനം നേരിട്ട 200 ഓളം കുട്ടികളും സഹായം തേടിയിട്ടുണ്ട്. ചൈൽഡ് ലൈനിന്റെ സഹായം തേടിയവരിൽ 10 വയസ്സുള്ള കുട്ടികൾ ഉൾപ്പെടെയുണ്ട് എന്നത് ആശങ്കാജനകമാണ്.
Discussion about this post

