ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് അടച്ചിടും. ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിൽ മുഴുവനായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
300 ഓളം സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. കാലാവസ്ഥ അനുകൂലമായാൽ നാളെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ന് മേഖല മുഴുവനും യെല്ലോ വാണിംഗ് നൽകിയിട്ടുണ്ട്. ആൻട്രിം, ഡൗൺ, ഡെറി എന്നീ കൗണ്ടികളിൽ മഴയെ തുടർന്നുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Discussion about this post

